SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

ലോഡ് കയറ്റുന്നതിനിടെ പിക്അപ് കുളത്തിലേക്ക് മറിഞ്ഞു

lorry
കണ്ണൂർ ആനക്കുളത്തിലേക്ക് മറിഞ്ഞ മിനി പിക്അപ് വാൻ ക്രെയിൻ ഉപയോഗിച്ച് വലിച്ചുകയറ്റാൻ ശ്രമിക്കുന്നു.

 നീന്തുകയായിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: ലോഡ് കയറ്റുകയായിരുന്ന മിനി പിക്അപ് വാൻ തെന്നിനീങ്ങി കുളത്തിലേക്ക് മറിഞ്ഞു. കുളത്തിൽ നീന്തുകയായിരുന്ന കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തെക്കീബസാർ ആനക്കുളത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വൻ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും പരിസരവാസികളും.

ആനക്കുളത്തിന് സമീപത്തെ സാംസംഗ് കമ്പനി കസ്റ്റമർ കെയർ സ്ഥാപനമായ കൃഷ്ണ കെയർ സെന്ററിൽ നിന്നും സാധനങ്ങൾ കയറ്റാൻ നിർത്തിയിട്ട സ്വകാര്യ പാർസൽ കമ്പനിയുടെ കെ.എൽ 55 പി. 8408 നമ്പർ മിനി പിക് അപ് വാനാണ് നിയന്ത്രണം നഷ്ടമായി നൂറ് മീറ്ററോളം ദൂരെയുള്ള കുളത്തിലേക്ക് പതിച്ചത്.

സർവ്വീസ് സെന്ററിൽ നിന്നും സാധനങ്ങൾ കയറ്റുകയായിരുന്ന ഡ്രൈവർ ഷരീഫ് ബഹളം വച്ചതോടെ കുളത്തിൽ കുളിക്കുകയായിരുന്ന കുട്ടികൾ ഓടി രക്ഷപ്പെട്ടു. കുളത്തിലെ വെള്ളത്തിൽ പൂർണമായും മുങ്ങിയ വാൻ രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് കരയിലേക്ക് വലിച്ചു കയറ്റിയത്. വാനിൽ നിന്നും ഓയിലും ഡീസലും പരന്ന് കുളത്തിലെ വെള്ളം മലിനമായ നിലയിലാണ്. വാൻ ഭാഗികമായി തകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, LORRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL