SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു

plzstic
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു

പാനൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭ പരിധിയിലെ പെരിങ്ങത്തൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കടകളിൽ നിന്നായി നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടികൂടി. പെരിങ്ങത്തൂർ ടൗണിലെ ലുലു ക്രോക്കറി, കീർത്തി ബേക്കറി എന്നിവിടങ്ങളിൽ നിന്നാണ് 25 കിലോയിൽ അധികം കപ്പുകളും പ്ലേറ്റുകളും അടക്കമുള്ള നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്. രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കാൻ പാനൂർ നഗരസഭാ സെക്രട്ടറിക്ക് ജില്ലാ സ്‌ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ കെ.ആർ അജയകുമാർ, പി.എസ് പ്രവീൺ, പി. വിജയൻ, പാനൂർ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം. ബിജോയ്, എ. വിസിയ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, PLASTIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL