SignIn
Kerala Kaumudi Online
Friday, 22 May 2026 3.46 AM IST

കെ.കെ കൃഷ്ണൻ ചരമ വാർഷികാചരണം

award
ടി.കെ അനൂപിന് അവാർഡ് സമർപ്പിക്കുന്നു.

കൂത്തുപറമ്പ്: പ്രസ്സ് ഫോറം സ്ഥാപക പ്രസിഡന്റ് കെ.കെ കൃഷ്ണന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികാചരണവും അവാർഡ് സമർപ്പണവും വ്യാപാര ഭവനിൽ നടന്നു. പ്രസ്സ് ഫോറം ഏർപ്പെടുത്തിയ കെ.കെ കൃഷ്ണൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ് ദേശാഭിമാനി പിണറായി ഏരിയ ലേഖകൻ ടി.കെ അനൂപിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അവാർഡ് സമ്മാനിച്ചു. 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. നഗരസഭ ചെയർപേഴ്സൺ വി. ഷിജിത്ത് അദ്ധ്യക്ഷനായി. എൻ. ധനഞ്ജയൻ കെ.കെ കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. സുകുമാരൻ, ഹരിദാസ് മൊകേരി, എം. വിനോദ്, ഷംജിത്ത് പാട്യം, അലി മൊട്ടമ്മൽ, ടി.കെ അനീഷ്, എം.എ ബിജു, കെ.വി ധർമ്മരാജൻ, സി.വി ശ്വാനാഥൻ, എം.കെ ബാലൻ, കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CHARAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL