SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

അച്ചമ്പത്ത് തറവാട്ട് സംഗമം

thara
മുതിർന്ന തറവാട്ടംഗം അച്ചമ്പത്ത് കരുണാകരൻ നിലവിളക്ക്‌ കൊളുത്തുന്നു

മാഹി: മാഹിയിലെ പ്രമുഖ തറവാടായ ചാലക്കരയിലെ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര പി.എം ശ്രീ ഉസ്മാൻ ഹൈസ്‌ക്കുളിൽ നടന്നു. അച്ചമ്പത്ത് ദാമോദരന്റെ അദ്ധ്യക്ഷതയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർത്തമാന കാലത്ത് യുവജനങ്ങളിൽ കണ്ടുവരുന്ന ലഹരിയോടും, അക്രമങ്ങളോടുമുള്ള ആസക്തിക്ക് കാരണം കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്നതു കൊണ്ടാണെന്ന് സി.ഐ അനിൽ കുമാർ ചൂണ്ടിക്കാട്ടി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. അഡ്വ. എ.പി അശോകൻ, എ. കരുണാകരൻ, എ. രാഘവൻ, എ. ഗംഗാധരൻ, അനുപമ സഹദേവൻ സംസാരിച്ചു. സോമൻ ആനന്ദ് സ്വാഗതവും സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ഉപഹാരങ്ങൾ നൽകി അനമോദിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL