SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.12 AM IST

കാലത്തിനാവശ്യമായ പാഠ്യപദ്ധതികൾ ആവിഷ്‌കരിക്കാൻ സർവ്വകലാശാലകൾ തയ്യാറാകണം: ഗവർണർ

govarner

കണ്ണൂർ : കാലഘട്ടത്തിനാവശ്യമായ പാഠ്യപദ്ധതികൾ ആവിഷ്‌കരിക്കാൻ സർവ്വകലാശാലകൾ തയ്യാറാകണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തികരിച്ച വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുകുല വിദ്യാഭ്യാസത്തിന്റെയും ആധുനിക പാഠ്യപദ്ധതികളുടെയും സമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യം . മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന കണ്ണൂർ സർവ്വകാലശാല വിദ്യാഭ്യാസ രംഗത്ത് കൈവരിച്ചത് മികച്ച നേട്ടങ്ങളാണ്.

പി.എം. ഉഷ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ സർവ്വകലാശാല സെനറ്റ് ഹാളിന്റെയും സെമിനാർ കോംപ്ലക്‌സിന്റെയും ആധുനികവത്കരിച്ച 40 സ്മാർട്ട് ക്ലാസ് റുമുകളുടെയും സർവ്വകലാശാല സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിൽ പുതുതായി ആരംഭിക്കുന്ന ഡാറ്റാ സെന്റർ, ഫോറിൻ ലാംഗ്വേജ് സെന്റ‌ർ എന്നിവയുടെയും ഡിപ്ലോമ ഇൻ തിയോളജി കോഴ്‌സിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.മികച്ച എൻ.എസ്.എസ് യൂണിറ്റുകൾക്കുള്ള പുരസ്‌കാരങ്ങളും ദേശീയ ഗീതത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തോടെനുബന്ധിച്ച് സർവ്വകലാശാല സംഘടിപ്പിച്ച പ്രശ്‌നോത്തരിയിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ.സാജു സ്വാഗതം പറഞ്ഞു. സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ.ഡോ.ജോബി കെ.ജോസ് നന്ദി പറഞ്ഞു.

ക്യാമ്പസുകളിൽ രാഷ്ട്രീയം അവസാനിപ്പിക്കണം

കണ്ണൂർ :സർവകലാശാല ക്യാമ്പസുകളിൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശനാഥ അർലേക്കർ പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്ത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടാകും.അവയെല്ലാം സർവ്വകലാശാലയ്ക്ക് പുറത്ത് നിർത്തണം. അല്ലെങ്കിൽ നല്ല ഭാവി ഉണ്ടാകില്ല.വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് സംവിധാനത്തെ നശിപ്പിക്കുമെന്നും രാജേന്ദ്ര ആർലേക്കർ പറഞ്ഞു.

ഫോക്‌ലോർ , കൈത്തറി മ്യൂസിയങ്ങളും തുറന്നു

രാവിലെ ഒൻപതരയോടെ താവക്കരയിലെ സർവ്വകലാശാല ആസ്ഥാനത്തെത്തിയ ചാൻസലർ കേരള ഫോക് ലോർ അക്കാഡമിയുടേ സഹകരണത്തോടെ സ്ഥാപിച്ച ഫോക്ലോർ മ്യൂസിയത്തിന്റെയും കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെ സ്ഥാപിച്ച കൈത്തറി മ്യൂസിയത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. തുടർന്നാണ് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL