SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

നഴ്സുമാർക്ക് ഐകദാർഢ്യം

nurse
നഴ്സുമാർക്ക് ഐകദാർഢ്യം

കണ്ണൂർ: ശമ്പള വർദ്ധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശുപത്രികൾക്ക് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന നഴ്സുമാർക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ നഗരത്തിലെ വിവിധ സമരപ്പന്തൽ സന്ദർശിച്ചു. സമരത്തിന് പരിഹാരമാകുന്നതുവരെ ഫോറത്തിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എ.വി രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി, ജനറൽ സെക്രട്ടറി പി.കെ ലതീഷ്, ട്രഷറർ റഫീഖ് പാണപ്പുഴ, ബി. ലതേഷ്, കെ.പി അബ്ദുൽ റഹീം, ടി. ജംഷീദ്, ടി.വി സജിത്ത് തുടങ്ങിയവരാണ് സമരപ്പന്തൽ സന്ദർശിച്ചത്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികളായ ഇ.എ മുഹമ്മദ് ശിഹാബ്, ഇ.കെ അനുപമ, ടെജി മോൾ, ബിജോഷ് ജോസഫ്, മാവള്ളി പ്രജിത തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, NURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL