ഇരിട്ടി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള സഹകരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന 'തണൽ' പരിപാടിയുടെ ഇരിട്ടി താലൂക്ക് സഹകരണ സർക്കിൾ തല ഉദ്ഘാടനം പുന്നാട് എൽ.പി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പുന്നാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. കുട്ട്യപ്പ നിർവ്വഹിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.വി പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. പുന്നാട് ബാങ്ക് സെക്രട്ടറി കെ.സി രാജീവ്, പുന്നാട് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ജയ, സി.കെ ശശിധരൻ, എസ്.ആർ.ജി കൺവീനർ പി.കെ റാഷിദ, പി. സിദ്ധീഖ് പ്രസംഗിച്ചു. വി.എം രാജേഷ്,സമീർ പുന്നാട്, സി.കെ അർജുൻ, നിഥിൻ ദാസ്, ടി.കെ. റാഷിദ്, വി. പ്രകാശൻ, ജിജോയ് മാത്യു, സനൂപ്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |