
കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇഗ്നൈറ്റ് 2026; എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു. പേറ്റന്റ് നേടിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അക്കാഡമിക് രംഗത്ത് മികച്ച വിജയം കൈവരിച്ച ടോപ്പർമാരെയും ആദരിച്ചു. മന്ത്രിയും പൂർവ വിദ്യാർത്ഥിയുമായ ഷിബു ബേബി ജോൺ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.സാദിഖ് അദ്ധ്യക്ഷനായി. ടി.കെ.എം ട്രസ്റ്റ് അംഗം ജമാലുദ്ദീൻ മുസ്ലിയാർ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. അയ്യപ്പൻ, ഡോ. അനു.വി.തോമസ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ഡോ.സുധീർ സ്വാഗതവും പ്രൊഫ. ലീന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |