
ആലപ്പുഴ: കഴിഞ്ഞ അഞ്ചു വർഷമായി കാളാത്ത് വാർഡിൽ പ്രവർത്തിച്ചു വരുന്ന കനിവ് നെഹ്‌റു സ്മാരക ഫൗണ്ടേഷൻ ചാരിറ്റി സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവൻ പൂന്തോപ്പ് വാർഡിലെ പട്ടമുക്കിൽ തുടങ്ങിയ ഓഫീസിന്റെ ഉദ്ഘാടനം എ.ഡി.തോമസ് എം.എൽ.എ നിർവഹിച്ചു. കനിവ് പ്രസിഡന്റ് തോമസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ കനിവ് സെക്രട്ടറി കെ.സി.ആന്റണി, പൂന്തോപ്പ് മണ്ഡലം പ്രസിഡന്റ് എസ്. ഗിരീശൻ. ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക് ജേക്കബ്, ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു, മഹിളാ കോൺഗ്രസ് പൂന്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഷാ ജോയൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ത്രേസ്യാമ്മ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |