SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.11 AM IST

അനുസ്മരണ സമ്മേളനം

cpi

പത്തനംതിട്ട: അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി.വി.രാഘവൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ 1000 കൃഷി ഭവനുകൾ സ്ഥാപിച്ച് വിപ്ലവം സൃഷ്ടിച്ചത് മുൻ മന്ത്രിയായിരുന്ന വി.വി.രാഘവന്റെ കാലഘട്ടത്തിലായിരുന്നു. ഫയലിൽ നിന്ന് വയലിലേക്ക് എന്ന പദ്ധതി വലിയചലനമാണ് കാർഷികരംഗത്ത് കൊണ്ടുവന്നത്. കൂട്ടുകൃഷിയുടെ പ്രധാന്യം കർഷകർക്ക് ബോധ്യമാക്കികൊടുത്തതും വി.വി.രാഘവൻ ആയിരുന്നുവെന്നും എ.പി.ജയൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ടി.മുരുകേഷ് , അഡ്വ.സത്യനന്ദപണിക്കർ, ബാബുപാലക്കൽ, ജി.ബൈജു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL