SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

കെ.പി. ദിവാകരനെ അനുസ്മരിച്ചു

smrithi
കെ.പി. ദിവാകരന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന

പാനൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ഭരണ സമിതിയംഗവും പാനൂരിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന കെ.പി. ദിവാകരന്റെ ആറാം ചരമവാർഷികം ആചരിച്ചു. പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. അനുസ്മരണ സമ്മേളനം ആർ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി ദേശീയ കമ്മിറ്റിയംഗം കെ.പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഉഷ രയരോത്ത്, ടി.പി അബൂബക്കർ ഹാജി, ടി.പി അനന്തൻ മാസ്റ്റർ, ഒ.പി ഷീജ, കരുവാങ്കണ്ടി ബാലൻ, എൻ. ധനഞ്ജയൻ, കെ.പി സായന്ത്, ശ്രീജ ചെണ്ടയാട്, കെ.പി റിനിൽ, എം.കെ രഞ്ജിത്ത്, ഹരീഷ് കടവത്തൂർ എന്നിവർ പ്രസംഗിച്ചു. സി.കെ.ബി തിലകൻ സ്വാഗതവും സജീന്ദ്രൻ പാലത്തായി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL