
പെരുമ്പാവൂർ: അശമന്നൂരിൽ 12 അടി നീളമുള്ള മലമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. അശമന്നൂർ ഇഞ്ചയ്ക്കൻ ബെന്നിയുടെ വീടിനോട് ചേർന്നുള്ള പറമ്പിലാണ് ഈ ഭീമൻ അതിഥി എത്തിയത്. നാട്ടുകാർ കൂട്ടത്തോടെ എത്തിയതോടെ പാമ്പ് സമീപത്തുള്ള ജാതിമരത്തിന്റെ ഉയർന്ന ശാഖയിലേക്ക് കയറി. ഇതോടെ നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നീളമുള്ള തോട്ടി ഉപയോഗിച്ച് ജാതിമരത്തിന്റെ കൊമ്പിൽ ചുറ്റിപ്പിടിച്ചിരുന്ന പാമ്പിനെ തന്ത്രപൂർവം താഴെയിറക്കി. പിന്നീട് ചാക്കിലാക്കി കൊണ്ടുപോയി. പിടികൂടിയ മലമ്പാമ്പിനെ വനത്തിൽ തുറന്നുവിടും. വമ്പൻ പാമ്പിനെയും കൊണ്ട് വനംവകുപ്പ് സംഘം മടങ്ങിയതോടെയാണ് അശമന്നൂർക്കാർ ആശ്വാസത്തിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |