
കൊച്ചി: ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും കയറുകളും ഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ, പൂച്ചട്ടികൾ, ചെടിച്ചട്ടികൾ, ടൈലുകൾ എന്നിവയുടെ പ്രദർശനം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസിൽ (സിഫ്‌റ്റ്) സംഘടിപ്പിച്ചു. സിഫ്റ്റിലെ ഫിഷിംഗ് ടെക്നോളജി വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. എൻ. മഞ്ജു ലക്ഷ്മി ക്ലാസെടുത്തു. ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ഫിഷിംഗ് ടെക്നോളജി മേധാവി ഡോ. എം.പി. രമേശൻ, എക്സ്റ്റൻഷൻ, ഇൻഫർമേഷൻ, സ്റ്റാറ്റിസ്റ്റിക്സ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി. ഗീതാലക്ഷ്മി എന്നിവർ പങ്കെടുത്തു. സ്വച്ഛത ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് ‘ഫ്രം വേസ്റ്റ് ടു വെർത്ത്’ എന്ന പ്രദർശനം സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |