SignIn
Kerala Kaumudi Online
Friday, 30 October 2026 2.04 AM IST

1500 കിലോമീറ്റർ താണ്ടി: കുഞ്ഞു ഷെർവിൻ ഇനി ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോഡ്സിൽ

yathra
മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാനെത്തിയ കുഞ്ഞു ഷെർവിനും മാതാപിതാക്കളും. സമീപം സിറിയക് തോമസ് എം.എൽ.എ

പീരുമേട്: മാതാപിതാക്കൾക്കൊപ്പം ശ്രീനഗറിൽ നിന്ന് ബൈക്കിൽ 1500 കിലോമീറ്റർ ദൂരം സഞ്ചരിച്ച പീരുമേട് സ്വദേശിയായ ബാലൻ ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു. ഈ റെക്കോർഡിൽ പേര് വരുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യ കുട്ടിയാണ് ഷെർവിൻ എന്ന ബാലൻ. മൂന്ന് വയസും ഏഴ് മാസവുമാണ് പ്രായം. ലോകത്തിലെ ഏറ്റവും ഉയരമുള്ള, മോട്ടോർ വാഹനങ്ങളിൽ പോലും സഞ്ചരിക്കാനാകാത്ത ദുർഘടമായ പർവതവതനിരയായ ലഡാക്കിലെ ഉംലിംഗ് ലായിലൂടെ ബൈക്കിൽ എത്തിയ നേട്ടമാണ് ഷെർവിന്റേത്. ഷെർവിന്റെ പിതാവ് വണ്ടിപ്പെരിയാർ മുങ്കലാർ സ്വദേശി സന്തോഷ് ചെന്നൈയിൽ ഐ.ടി കമ്പനിയിലാണ് ജോലി. മാതാവ് പവിത്ര വീട്ടമ്മയാണ്. കഴി‌ഞ്ഞ മേയ് ഒന്നിനാണ് സന്തോഷ് ബൈക്കിൽ ചെന്നൈയിൽ നിന്ന് ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. ഏഴിന് ഭാര്യ പവിത്രയും ഷെർവിനും ചെന്നൈയിൽ നിന്ന് ഫ്ളൈറ്റിൽ ശ്രീനഗറിലെത്തി. തുടർന്ന് ശ്രീനഗറിൽ നിന്ന് എട്ടിനാണ് മൂവരും ബൈക്കിൽ യാത്ര തുടങ്ങിയത്. 1,500 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് 17ന് യാത്ര ലേയ് എയർപോർട്ടിൽ പൂർത്തിയാക്കിയ മൂവരും 18നാണ് ചെന്നൈയിൽ തിരികെ എത്തിയത്. ശ്രീനഗറിൽ നിന്നും 11 ദിവസം കൊണ്ടാണ് 1500 കിലോമീറ്റർ യാത്ര ചെയ്ത് ഷെർവിനും മാതാപിതാക്കളും ഉം ലിങ്ങ് ലായിൽ എത്തിയത്.

 കുഞ്ഞിന് ആഗ്രഹം

മുഖ്യമന്ത്രിയെ കാണാൻ

യാത്രയ്ക്ക് ശേഷം അടുത്തിടെ ടെലിവിഷൻ പരിപാടികൾ കാണുന്നതിനിടെ കുഞ്ഞ് ഷെർവിൻ മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽ കാണാനുള്ള താത്പര്യം പിതാവ് സന്തോഷിനെ അറിയിക്കുകയായിരുന്നു. സന്തോഷ് സിറിയക് തോമസ് എം.എൽ.എയുമായി ബന്ധപ്പെട്ട് മകന്റെ ആഗ്രഹം അറിയിച്ചു. തുടർന്ന് സിറിയക് തോമസ് മുഖ്യമന്ത്രിയുമായി സംസാരിച്ച് നേരിൽ കാണാനുള്ള അവസരം ഒരുക്കുകയായിരുന്നു. ഇതനുസരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ കുഞ്ഞ് ഷെർവിനും മാതാപിതാക്കളും ചൊവ്വാഴ്ച തിരുവനന്തപരത്ത് നേരിൽ കാണാനെത്തി. പഠനത്തിലും ഓർമ്മ ശക്തിയിലും മികവ് പുലർത്തുന്ന ഷെർവിന് ഈ കുഞ്ഞു പ്രായത്തിലും പ്രമുഖരുടെ പേരുകളെല്ലാം കൃത്യമായി അറിയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL