അഞ്ചൽ: ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രശസ്ത നോവലായ അഗ്നിസാക്ഷി പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് അഞ്ചൽ സെന്റ് ജോൺസ് കോളേജ് ലൈബ്രറിയുടെയും ഫോക്ലോർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ സമാപിച്ചു.
സമാപനസമ്മേളനത്തിൽ നോവലിസ്റ്റും പൂർവ്വ വിദ്യാർത്ഥിനിയും എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികയുമായ ഡോ. എ.പി. അശ്വനി മുഖ്യാതിഥിയായി. കോളേജ് ലൈബ്രേറിയൻ ഡോ. സിസ്റ്റർ റബേക്ക റെയ്ച്ചൽ അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ ക്ലബ്ബിന്റെ സെക്രട്ടറി ഡോ. എൽ. വിനോദ്, ഫോക് ലോർ ക്ലബ്ബ് അംഗങ്ങളായ അമൃത വേണുഗോപാൽ, എം.ബി. വൈഷ്ണവി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ഫായിൻ, വി. സ്നേഹ എന്നിവരുടെ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |