
കൊച്ചി: ആരോഗ്യരംഗത്തും മെഡിക്കൽ ഇമേജിംഗ് മേഖലയിലും നിർമ്മിതബുദ്ധിയുടെ (എ.ഐ) സാദ്ധ്യതകളും പ്രയോഗങ്ങളും ചർച്ച ചെയ്യുന്നതിനായി അമൃത ആശുപത്രിയുടെയും അമൃത വിശ്വവിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തിൽ ‘മെറ്റാറസ് 3.0 ആവിഷ്കാർ’ ദേശീയ സമ്മേളനം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നെടുമ്പാശേരിയിലെ ഫോർച്യൂൺ എയർപോർട്ട് ഹോട്ടലിൽ നടക്കും. ഒന്നിന് രാവിലെ 9ന് അമൃത നാഷണൽ മെഡിക്കൽ ടെക്നോളജി ഇന്നൊവേഷൻ ഹബ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നേത്ര രോഗികൾക്കായി വികസിപ്പിച്ചെടുത്ത റെറ്റി എ.ഐ ആപ്പിന്റെ സ്വിച്ച് ഓൺ കർമ്മം ഐ.സി.എം.ആർ റിസർച്ച് വിഭാഗം ഡയറക്ടർ ഡോ. മോന ദുഗ്ഗൽ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |