കണ്ണൂർ: ജില്ലാ പഞ്ചായത്ത് വിജയോത്സവം 2026 പയ്യന്നൂർ ഉപജില്ലാതല പരിപാടി കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകളിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളെയുമാണ് അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ, ജില്ലാ പഞ്ചായത്ത് അംഗം ലേജു ജയദേവൻ, കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗംഗാധരൻ, ഡോക്ടർ രാജേഷ് കടന്നപ്പള്ളി, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |