തലശ്ശേരി: ലോകകപ്പ് ഫുട്‌ബാളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ബൂട്ടണിയുന്ന ഇത്തവണത്തെ ലോക
കപ്പ് മത്സരത്തിൽ, സ്വിറ്റ്സർലാന്റിനെ നേരിടുന്ന ഖത്തർ ടീമിൽ ഉൾപ്പെട്ട തലശ്ശേരിയുടെ അഭിമാനമായ തഹ്സീൻ മുഹമ്മദ് ജംഷീദിന് വിജയാശംസകൾ അർപ്പിച്ച് തലശ്ശേരി സ്റ്റേഡിയത്തിൽ ഷൂട്ടൗട്ട് പ്രദർശന മത്സരം സംഘടിപ്പിച്ചു. തലശ്ശേരി റോവേഴ്സ് ഫുട്‌ബാൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷൂട്ടൗട്ടിൽ, പ്രായ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുത്തു. തലശ്ശേരി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. പ്രജീഷ് ഉദ്ഘാടനം ചെയ്തു. റോവേഴ്സ് ക്ലബ്ബ് പ്രസിഡന്റ് അനിൽ
എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. മുകുന്ദൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. റഷീദ്, പി. മുഹമ്മദ് സുഹൈൽ, പി.കെ. സരേഷ്, കെ.എം.എസ്. ബാബു, കെ.വി. ഗോകുൽ ദാസ്, പി. ഹനീഫ, ഖാലിദ്, സദാനന്ദൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |