SignIn
Kerala Kaumudi Online
Sunday, 14 June 2026 3.13 AM IST

തഹ്‌സിന്റെ ആദ്യ ലോകകപ്പ്: ആഘോഷമാക്കി ജന്മനാട്

thahsin
തഹ്‌സിൻ മുഹമ്മദ് ജംഷീദ്

കണ്ണൂർ: മലയാളിയായ കണ്ണൂരിന്റെ തഹ്‌സിൻ മുഹമ്മദ് ജംഷീദ് ആദ്യമായി ലോകകപ്പിൽ ബൂട്ടണിയുന്നത് ആഘോഷമാക്കി ജന്മനാട്. വളപട്ടണത്തെ ടീം തഹ്‌സിൻ ലോകകപ്പ് വളപട്ടണം ഫെസ്റ്റ് സംഘാടക സമിതി ഇന്നലെ രാത്രി 12.30ന് ഖത്തർ ഗ്രൗണ്ടിലിറങ്ങിയതു മുതൽ മത്സരം അവസാനിക്കുന്നതു വരെ ആഘോഷങ്ങൾ തുടർന്നു.

ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും കാണാനായി വളപട്ടണം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എൽ.ഇ.ഡി ഡിജിറ്റൽ ബിഗ് സ്‌ക്രീൻ സജ്ജമാക്കിയുട്ടുണ്ടെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഘോഷ ഹാളിന്റെ ഉദ്ഘാടനം വ്യവസായി കെ.എൽ ഉവൈസും ഡിജിറ്റൽ ബിഗ് സ്‌ക്രീനിന്റെ സ്വിച്ച് ഓൺ കർമ്മം വ്യവസായികളായ ടി.പി. നാരായണനും ടി.പി. വാസുദേവനും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളുമുണ്ടായി.

എല്ലാ ദിവസവും കളി ആരംഭിക്കുന്നതിന് മുമ്പ് വിവിധ കലാകായിക പരിപാടികളും ഗാനമേള, ഒപ്പന, കോൽക്കളി, ഡാൻസ്, മിമിക്രി, ഫുട്‌ബാൾ ക്വിസ്, പെനാൽട്ടി ഷൂട്ടൗട്ട് തുടങ്ങിയ പരിപാടികളുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി. ഹനീഫ, കൺവീനർ പി.വി. നൗഷാദ്, ജൗഹർ എളയടത്ത്, വി.കെ.സി ഇസ്മയിൽ, കെ.എം.എസ് മൂസാൻ കുട്ടി എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL