പാപ്പിനിശ്ശേരി: 20 വർഷക്കാലം പാപ്പിനിശ്ശേരി അർബൻ കോ-ഓപ്പ്. സൊസൈറ്റി പ്രസിഡന്റായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച പി.വി രാഘവന് പാപ്പിനിശ്ശേരി പൗരാവലിയുടെ സ്‌നേഹാദരവ്. പാപ്പിനിശ്ശേരി ജമീൽ കോംപ്ലക്സിൽ നടന്ന യാത്രയയപ്പ് പരിപാടി ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.എ അജീർ അദ്ധ്യക്ഷത വഹിച്ചു. പി. രാജൻ, മാണിക്കര ഗോവിന്ദൻ, പി.വി രാമചന്ദ്രൻ, സി.പി റഷീദ്, ഇ.പി പത്മനാഭൻ മാസ്റ്റർ, പൂക്കോട്ടി കുമാരൻ, സി.എച്ച് അബ്ദുൽ കലാം, കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ വെച്ച് നേരത്തെ സർവീസ് നടത്തിയിരുന്ന മാങ്കടവ് വഴി പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കുവാനും, പുതുതായി ഒരു ബസ്സ് കൂടി അനുവദിക്കാനും ആവശ്യമായത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |