കാസർകോട്: പുതുക്കിയ ബഡ്ജറ്റിൽ പൊതുവിദ്യാഭ്യാസത്തെ അവഗണിച്ചത് തിരുത്തുക, വർഗ്ഗീയതയിലൂന്നിയ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിനയൻ കല്ലത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് ഓൾനടിയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എ അജയകുമാർ സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്, എ.കെ.എസ്.ടി.യു സംസ്ഥാന നേതാക്കളായ സുനിൽകുമാർ കരിച്ചേരി, എം.ടി രാജീവൻ, കെ. വിനോദ് കുമാർ, എ. സജയൻ എന്നിവർ സംസാരിച്ചു. ഒ. പ്രതീഷ്, എം. രതീഷ്, കെ. നയന കുമാരി, പി. നാരായണൻ, ദിനേശ് കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |