പയ്യാവൂർ: മാതൃവേദി ചെമ്പേരി മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നുള്ള ഭാരവാഹികളുടെ സംഗമം ജ്വാല മീറ്റ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. അമ്മമാർ സഭയ്ക്കും സമൂഹത്തിനും നൽകുന്ന സേവനങ്ങൾ വളരെയേറെ വിലമതിക്കത്തക്കതാണെന്നും, സഭയുടെയും സമുദായത്തിന്റെയും പാരമ്പര്യങ്ങൾ തല മുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് അമ്മമാരിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃവേദി ചെമ്പേരി മേഖല പ്രസിഡന്റ് ഷീബ തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ, സിസ്റ്റർ ലിന്റെ സി.എച്ച്.എഫ്, സിസ്റ്റർ ദീപ്തി എം.എസ്.എം.ഐ, മേരി ജോൺ, ഷിജി മുട്ടുങ്കൽ, വത്സമ്മ ചാമക്കാലായിൽ, സെലിൻ പൊടിമറ്റത്തിൽ, സോജി മനോജ് പ്രസംഗിച്ചു. തലശ്ശേരി അതിരൂപത ഫാമിലി അപ്പസ്‌തോലറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് ക്ലാസെടുത്തു. മേഖലയിലെ മികച്ച യൂണിറ്റുകൾക്ക് ട്രോഫികൾ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |