SignIn
Kerala Kaumudi Online
Sunday, 19 July 2026 7.33 AM IST

ഡിജിറ്റൽ മാർക്കറ്റ് പരിശീലനം

class

കണ്ണൂർ:ഹാപ്പിനസ് ഫൗണ്ടേഷനും എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയും സംഘടിപ്പിക്കുന്ന ഡിജിറ്റൽ മാർക്കറ്റ് ക്ലാസിന്റെ രണ്ടാം ബാച്ച് പരിശീലനം പൂർത്തിയായി. സോഷ്യൽ മീഡിയാ ഫ്ളാറ്റ്‌ഫോമിന് പുറമെ സർക്കാർ സംവിധാനമായ ജെം, ആമസോൺ, ഉദ്യം പോലുള്ള രജിസ്‌ട്രേഷൻ, ആർടിഫിഷ്യൽ ഇന്റലിജൻസ് ജെമിനി, ചാറ്റ് ജിപിടി എന്നിവ ഉപയോഗിച്ചുള്ള പോസ്റ്റർ, വീഡിയോ നിർമാണം, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവയിലാണ് ക്ലാസ്. എപിജെ ലൈബ്രറി ഹാളിൽ നടന്ന പരിശീലനത്തിൽ പി വൈഷ്ണവ്, പി കെ ബൈജു എന്നിവർ ക്ലാസെടുത്തു. തുടർ ദിവസങ്ങളിലും പരിശീലനം നൽകും. ജില്ലയിലെ ആയിരത്തോളം സന്നദ്ധ പ്രവർത്തകർ, സംരഭകർ എന്നിവർക്ക് വിവിധ ബാച്ചുകളിലായാണ് പരിശീലനം നൽകുന്നത്. ഫോൺ: 9447372316

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL