
തൃക്കരിപ്പൂർ:കാൻഫെഡ് ജില്ലാ കമ്മറ്റിയുടെയും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടന്നുവരുന്ന വായനാ മാസാചരണം സമാപിച്ചു.തൃക്കരിപ്പൂർ കെ.ചന്ദ്രശേഖരൻ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന സമാപന യോഗം കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡന്റ് എം.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.മനു മുഖ്യാതിഥിയായി.കെ.വി.രാഘവൻ, പി.വി.ദിനേശൻ, ഇ. ബാലകൃഷ്ണൻ, സി.സുകുമാരൻ, ഇ.രാഘവൻ, പ്രസാദ് ഒളവറ എന്നിവർ പ്രസംഗിച്ചു.കാൻഫെഡ് സംസ്ഥാന അവാർഡ് നേടിയ വി.വി.കൃഷണന് ആഗസ്ത് 16ന് തൃക്കരിപ്പൂരിൽ സ്വീകരണം നൽകുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.ഭാരവാഹികൾ: ടി.വി.ബാലകൃഷ്ണൻ (ചെയർമാൻ),ഇ.ബാലകൃഷ്ണൻ, എം.നാരായണൻ (വൈ.ചെയർമാൻമാർ) കെ.വി.രാഘവൻ (കൺവീനർ) പി.വി.തമ്പാൻ, പി.വി.ദിനേശൻ (ജോ.കൺ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |