
കാഞ്ഞങ്ങാട്: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പെരിയ യൂണിറ്റ് സമ്മേളനം പെരിയ എ.കെ.ജി ഭവനിൽ കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. എ.ചാത്തുകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു. ഒ.കെ.പുരുഷോത്തമൻ, സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം പി.കൃഷ്ണൻ പ്രസംഗിച്ചു.പെരിയ ബസാറിൽ പകൽ വീട് അനുവദിക്കണമെന്ന് സമ്മേളനം ഭരണ സമിതിയോട് ആവശ്യപ്പെട്ടു. .എം കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എ.ചാത്തുകുട്ടി നായർ (പ്രസിഡന്റ്), ശാരദ എസ്. നായർ, സി കെ.ബാലൻ (വൈസ് പ്രസിഡന്റുമാർ), എം.കൃഷ്ണൻ (സെക്രട്ടറി),രാധാകൃഷ്ണൻ, ടി.കെ.ബാലൻ ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |