പാനൂർ: ഒരു രാഷ്ട്രത്തെ എങ്ങനെ സമുചിതമായി മാറ്റാമെന്നും രാഷ്ട്രം എങ്ങനെ കെട്ടിപ്പടുത്തുയർത്താം എന്നും ഉള്ള രാഷ്ട്ര സങ്കല്പം രാമായണത്തിൽ വ്യക്തമായി കാണാമെന്ന് ഹിന്ദു ഐക്യവേദി തലശ്ശേരി താലൂക്ക് ജനറൽ സെക്രട്ടറി അനീഷ് ചെറുപറമ്പ് പറഞ്ഞു. മേലെ പൂക്കോം എരഞ്ഞിക്കുളങ്ങര എൽ.പി സ്‌കൂളിൽ പാനൂർ ഭാരതീയ വിചാരകേന്ദ്രം യൂണിറ്റ് സംഘടിപ്പിച്ച വിചാര സദസ്സിൽ രാമായണത്തിലെ രാഷ്ട്ര സങ്കല്പം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമന്റെ രാഷ്ട്ര സങ്കല്പം ആധുനിക ഭരണകർത്താക്കൾ പാഠ്യ വിഷയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം യൂണിറ്റ് പ്രസിഡന്റ് വേണുദാസ് മൊകേരി അദ്ധ്യക്ഷത വഹിച്ചു. ബിനീഷ്, പ്രമോദ് ചെണ്ടയാട്, എൻ.പി. പവിത്രൻ, കെ.പി. നാരായണൻ, ജിരൺ പ്രസാദ്, ഐശ്വര്യ, അശോകൻ സംസാരിച്ചു. ടി. സജീവൻ സ്വാഗതവും ഇ. രമേശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |