SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

കർക്കിടക ഫെസ്റ്റും ഇലക്കറി മേളയും

karkidak-fest

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ (സെക്കൻഡ്) കർക്കിടക ഫെസ്റ്റും ഇലക്കറി മേളയും നടത്തി. കുടുംബശ്രീ അംഗങ്ങൾ 40 ഓളം വ്യത്യസ്തമായ ഇലക്കറികൾ മേളയിൽ പ്രദർശിപ്പിച്ചു. കുപ്പച്ചീര, തഴുതാമ, പൊന്നാങ്കണ്ണി, കാന്താരിയില, വാഴ കാമ്പ്, മുത്തിൾ, ബോംബെ ചീര, തുടങ്ങിയവ കൊണ്ടുള്ള വിവിധ കറികളും പലഹാരങ്ങളും, പായസവും ഒരുക്കി. നഗരസഭ ചെയ‌ർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.സുമതി അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.പി. ജാഫർ,മഹമൂദ് മുറിയനാവി, സി വിജയൻ, മെമ്പർ സെക്രട്ടറി എൻ.ദിവാകരൻ, എസ്.ഐ.ഡി.എസ് ഫസ്റ്റ് ചെയർപേഴ്സൺ കെ.പുഷ്പലത എന്നിവർ സംസാരിച്ചു. പി.വി.രതനാവതി സ്വാഗതവും പി.കെ.സാജിത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL