SignIn
Kerala Kaumudi Online
Tuesday, 25 August 2026 9.42 AM IST

കീച്ചേരിയിൽ സ്വകാര്യബസ് മറിഞ്ഞ് 45 പേർക്ക് പരിക്ക്

bus
സ്വകാര്യബസ് മറിഞ്ഞ് 45 പേർക്ക് പരിക്ക്

പാപ്പിനിശ്ശേരി: ദേശീയ പാതയിൽ കീച്ചേരിക്കുന്നിന് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യാത്രക്കാരായ 45 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചോളം പേരുടെ പരിക്ക് സാരമുള്ളതാണ്. വൈകീട്ടോടെ ഈ അഞ്ച് പേരെ പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റിയിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ വിവിധ ആശുപത്രികളിലായി 19 പേർ ചികിത്സ തേടി. പാപ്പിനിശ്ശേരി എം.എം ആശുപത്രിയിൽ 13 പേരും ബാക്കിയുള്ളവർ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി.
ചന്ദനക്കാംപാറയിൽ നിന്നും കണ്ണൂരിലേക്ക് വന്ന കക്കാട് എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് റോഡിലേക്ക് തന്നെ മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം നടന്നത്. അപകടത്തിന് തൊട്ട് മുൻപ് മഴ പെയ്തിരുന്നു. ബസ്
കീച്ചേരിക്കുന്നിലെത്തിയപ്പോൾ പെട്ടെന്ന് നിയന്ത്രണം വിട്ട് ഏതാനും മീറ്ററുകളോളം ഒരു ഭാഗം ചരിഞ്ഞ് ഓടി പെട്ടെന്ന് ദിശമാറി മറിയുകയായിരുന്നെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരിയായ പത്മലത പറഞ്ഞു. റോഡിൽ നിന്ന് ബസ് തെന്നിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
ബസിൽ സീറ്റിംഗിൽ മുഴുവനായും നിൽക്കുന്നവരും ഉണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു. നിന്നുരുന്ന യാത്രക്കാർക്കും മുന്നിലെ സീറ്റിൽ ഇരുന്നവർക്കുമാണ് കൂടുതൽ പരിക്കേറ്റത്. വലിയ ശബ്ദത്തിൽ ബസ് മറിഞ്ഞ ഉടൻ കൂട്ടനിലവിളിയാണ് ഉണ്ടായതെന്ന് തൊട്ടടുത്ത വീട്ടുകാരനായ രാജൻ പറഞ്ഞു. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കീച്ചേരിക്കുന്ന് സ്വദേശി കുഞ്ഞപ്പ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ യാത്രക്കാരെ തൊട്ടുത്ത ആശുപത്രികളിൽ എത്തിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ഗതാഗതം നിയന്ത്രിക്കുന്നതിനും മറിഞ്ഞ ബസ് ഉയർത്തുന്നതിനും നേതൃത്വം നൽകി.
ഭൂരിപക്ഷം പേർക്കും പരസ്പരം കൂട്ടിയിടിച്ചും സീറ്റുകളുടെ സ്റ്റീൽ പൈപ്പുകളിൽ അമർന്നുമാണ് പരിക്കേറ്റത്.

എം.എം. ആശുപതിയിൽ ചികിത്സ തേടിയവർ

വൈഷ്ണവ് 22, നാദിയ 14, ലിജി പ്രമോദ് 41, ബിന്ദു 45, ബേബി 64, രജിത 52, ദേവനന്ദ 16, ദിയ 14, ഫസീല 15, ഹരികൃഷ്ണ 16, അരുണ 20, ഷെൻസ 14, സൻഹ 14,.

സി.എച്ച്.സിയിൽ ചികിത്സ തേടിയവർ

സജിത 35 മാമ്പ, പ്രകാശൻ 55 കൊളത്തൂ‌ർ, അലീന 20, ആലക്കോട്, ദർശു 28 ആലക്കോട്, വൈഗ 14 പാപ്പിനിശ്ശേരി, രാജേന്ദ്രൻ 65 കുറുമാത്തൂർ, കണ്ണൻ 75 കരിമ്പം, പവിത്രൻ 79 കല്യാശ്ശേരി, ആദിത്ത് 17 ബക്കളം, ശംഷിറ 39 ചക്കരക്കൽ, വാസുദേവൻ 62 തളിപ്പറമ്പ്, തോപ്പൻ 44 അന്യ സംസ്ഥാന തൊഴിലാളി, അജു 27 പാനൂർ,​ അസ്‌ലം 35, എം. ഹരിദാസൻ 69 കല്യാശ്ശേരി, വി.പി. പത്മലത 60 കല്യാശ്ശേരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL