SignIn
Kerala Kaumudi Online
Thursday, 20 August 2026 11.49 PM IST

തിരു- എറണാകുളം ആഡംബര ബസ് സർവീസ് തുടങ്ങി

aa

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ സർവീസ് തുടങ്ങി. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു തുടക്കം. കൊല്ലം അയത്തിൽ,ആലപ്പുഴ കൊമാടി,ഹൈക്കോടതി വഴി രാവിലെ 9.45ന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും. തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസ്.

36 പ്രീമിയം സീറ്റാണ്. റഫ്രിജറേറ്ററും കോഫി മേക്കറും,​ ടോയ്‌ലറ്റ്,​ യു.എസ്.ബി ചാർജിങ് പോർട്ട്,​ സൗജന്യ വൈഫൈ എന്നിവയുണ്ട്. 9447071021 എന്ന നമ്പരിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. എന്റെ കെ.എസ്.ആർ.ടി.സി ആപ്ലിക്കേഷൻ, റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ബുക്ക് ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA