SignIn
Kerala Kaumudi Online
Friday, 28 August 2026 1.37 AM IST

മൂലപ്പള്ളി സാറ്റേൺ ക്ലബ്ബ് ഓണാഘോഷം

oonapookkalam

നീലേശ്വരം: നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ക്ലബ്ബ് ഹാളിൽ മനോഹരമായ പൂക്കളമൊരുക്കി.വിവിധ മത്സരങ്ങളും നടത്തി. പ്രാദേശിക കലാകാരന്മാർ പങ്കെടുത്തകരോക്കെ ഗാനാലാപനവും നടന്നു.സമാപന സമ്മേളനത്തിൽ സി.എം.കിഡ്സ് , എൽ.എസ്.എസ് ,യു.എസ്.എസ് , എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ ഋജ്വൽ കൃഷ്ണ, മാളവിക വേലായുധൻ, ടി.വി.ലത, ഡോ.അനു മനോജ് എന്നിവരെ മൂലപ്പള്ളി എ.എൽ.പി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ.രശ്മി അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.പി.ജയരാജൻ നായർ അദ്ധ്യക്ഷത വഹിച്ചു.പി.പ്രകാശൻ സ്വാഗതവും എം.രാജേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL