
കണ്ണൂർ: സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്സി.യുടെ പുതിയ പരിശീലകൻ ആൻഡ്രേ ചെർണിഷോവിന് ക്ലബ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സും ടീം മാനേജ്‌മെന്റും
കണ്ണൂർ വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ് നൽകി.ബുധനാഴ്ച വൈകീട്ട് 3.15 ന് എത്തിയ പരിശീലകനെ കണ്ണൂർ വാരിയേഴ്സ് ടീം മാനേജർ അജിൽ കൃഷ്ണയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണൂർ വാരിയേഴ്സിന്റെ ഫ്ളാഗുകളുമായി അണിനിരന്ന് കൈയ്യടികളോടെ ഉച്ചത്തിലുള്ള ചാന്റുകൾ ചൊല്ലിയാണ് ആരാധകർ വരവേറ്റത്. തുടർന്ന് റെഡ് മറൈനേഴ്സിനൊപ്പം ഫോട്ടോയും എടുത്താണ് പരിശീലകൻ വിമാനത്താവളം വിട്ടത്.നിലവിലെ ചാമ്പ്യൻമാരായതിനാൽ വീണ്ടും കിരീടം നേടുക എന്നതാണ് ലക്ഷ്യം. എല്ലാവരും മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് വരണമെന്ന് പരിശീലകൻ ആരാധകരോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |