
തൃക്കരിപ്പൂർ:കേരള ഫുട്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംസ്ഥാന സബ് ജൂനിയർ ബോയ്സ് ഇന്റർ ഡിസ്ട്രിക്ട് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുളള കാസർകോട് ജില്ലാ സബ് ജൂനിയർ ബോയ്സ് ടീം സെലക്ഷൻ ട്രയൽസ് 29ന് ശനിയാഴ്ച രാവിലെ 7.30ന് തൃക്കരിപ്പൂർ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും.ട്രെയൽസിൽ പങ്കെടുക്കുന്നവർ 2013 ജനുവരി 1നും 2014 ഡിസംബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. കളിക്കാർ രാവിലെ 7 30 ന് മുമ്പായി തന്നെ ഗ്രൗണ്ടിൽ എത്തിച്ചേരണം.
രജിസ്‌ട്രേഷൻ ഫീസ് 100 രൂപ. AIFF CRS വഴി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കളിക്കാർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ( ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്) കോപ്പി കൊണ്ടുവരണം. ഫോൺ:9895532113, 9400118118.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |