SignIn
Kerala Kaumudi Online
Thursday, 27 August 2026 10.25 PM IST

ഉത്രാടരാത്രിയിൽ ചൂലുമായി മേയറും സംഘവും തിരുവോണത്തിന് ക്ലീനായി കണ്ണൂർ  

kannur-coproration-

കണ്ണൂർ: തിരക്കൊഴിഞ്ഞ ഉത്രാടരാത്രിയിൽ മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരും കൗൺസില‌ർമാരും ആരോഗ്യ,ശുചീകരണവിഭാഗം ജീവനക്കാരും തൊഴിലാളികളും ഒരുമിച്ചിറങ്ങിയതോടെ തിരുവോണ ദിനം കണ്ണൂർ ദിനം ക്ളീൻ. പൊടിപൊടിച്ച തെരുവോര വിപണി അവശേഷിപ്പിച്ച മാലിന്യമാണ് മേയറുടെയും സംഘത്തിന്റെയും ഉത്സാഹത്തിൽ ശുചീകരിച്ചത്.

ഉത്രാടദിനത്തിലെ ശക്തമായ മഴയാണ് നഗരത്തിൽ മാലിന്യം പെരുകിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിരവധി പേരാണ് വഴിയോര കച്ചവടത്തിന് എത്തിയത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ മാലിന്യം അടിഞ്ഞുകൂടിയതോടെ കോർപറേഷൻ അധികാരികൾ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.

ജനത്തിരക്കൊഴിഞ്ഞ് അർദ്ധരാത്രിയോടെ വഴിയോര കച്ചവടക്കാർ സ്ഥലം വിട്ടപ്പോഴാണ് സംഘം നഗരത്തിൽ ഇറങ്ങിയത്.തിരുവോണത്തിന് കണ്ണൂരിലെത്തുന്ന ജനങ്ങൾക്ക് മാലിന്യമില്ലാത്ത നഗരം സമ്മാനിക്കുന്നതിനായി സംഘം കൈമെയ് മറന്ന് കഠിനദ്ധ്വാനം ചെയ്താണ് അർദ്ധരാത്രിയോടെ തന്നെ മാലിന്യങ്ങൾ നീക്കം ചെയ്തത്. കോർപറേഷന്റെ ലോറികളിൽ ആറ് ടണ്ണോളം മാലിന്യം നീക്കി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ഇവയിൽ കൂടുതലും ഉണ്ടായിരുന്നത്. മാലിന്യം ഒഴിവാക്കുന്നതിനായി അടുത്തവർഷം മുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.

മേയർ പി,ഇന്ദിര,ഡെപ്യൂട്ടി മേയർ കെ,പി,താഹിർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്ക് , റിഷാം താണ , ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി,കെ,മുഹമ്മദലി , കൗൺസിലർമാരായ പ്രദീപ്,റഫ്‌ന, ഉഷ,ഫസ്ലിം ,ഷബീർ,അർഷാദ്,നിസാമി,അനിൽകുമാർ ,പുരുഷോത്തമൻ , ക്ലീൻ സിറ്റി മാനേജർ രാജീവൻ , ഹെൽത്ത് ഇൻസ്‌പെക്ടർമാർ , ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവരാണ് നഗരം ക്ളീനാക്കാൻ രംഗത്തിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL