
പാനൂർ :പാനൂരിനടുത്ത് പന്ന്യന്നൂരിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സംസ്ഥാനം വിട്ട അന്യസംസ്ഥാനതൊഴിലാളിയെ പാനൂർ പൊലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടി.
ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് സി.ഐ പി.സന്തോഷ്, എസ്.ഐ വി.പി.മുഹമ്മദ് സജീർ എന്നിവരുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വച്ച് പിടികൂടിയത്.
കഴിഞ്ഞ ദിവസം പന്ന്യന്നൂരിലെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ഈയാൾ മാതാവ് വെള്ളമെടുക്കാൻ പോയപ്പോൾ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ ആസാദ് സ്ഥലം വിട്ടിരുന്നു. പേരും ഫോട്ടോയും ലഭിച്ച പൊലീസ് തലശ്ശേരിയിൽ നിന്നും ട്രെയിനിൽ ഈയാൾ കയറിയതായി അന്വേഷിച്ചറിഞ്ഞു. തുടർന്ന് റയിൽവേ പൊലീസിന്റെ സഹായത്തോടെ മഹാരാഷ്ട്ര രത്നഗിരിയിൽ നിന്ന് പ്രതി യെ പിടികൂടുകയായിരുന്നു.എസ്.ഐ പ്രഷോബ്,സി.പി.ഒമാരായ അൻസീർ,രാജേഷ് എന്നിവരാണ് മഹാരാഷ്ട്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |