SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

ഓണാഘോഷവും കുടുംബ സംഗമവും

onam
ക്യാപ്റ്റൻ എ. ഉണ്ണികൃഷ്ണവാര്യരെ ആദരിക്കുന്നു

മട്ടന്നൂർ: സമസ്തകേരള വാര്യർസമാജം തിരുവോണപ്പൂവിളി എന്ന പേരിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. നായാട്ടുപാറ ചൈതന്യപുരി ആശ്രമം മഠാധിപതി സ്വാമി ആത്മചൈതന്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല പ്രസിഡന്റ് സി.വി രാംദാസ് വാര്യർ മുഖ്യഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് എ. രാമകൃഷ്ണ വാര്യർ അദ്ധ്യക്ഷനായി. സെക്രട്ടറി ടി. ഉണ്ണികൃഷ്ണവാര്യർ സ്വാഗതവും ട്രഷറർ സി.എം ഉണ്ണികൃഷ്ണവാര്യർ നന്ദിയും പറഞ്ഞു. മട്ടന്നൂർ യൂണിറ്റ് സംസ്ഥാന തലത്തിൽ നടത്തിയ കഥാപൂരണ മത്സരത്തിലെ വിജയികളെയും ദീർഘകാലം സൈനികസേവനം നടത്തി വിരമിച്ച ക്യാപ്റ്റൻ എ. ഉണ്ണികൃഷ്ണവാര്യരെയും കേരള നടനത്തിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹയായ കെ. നിവേദിതയേയും ആദരിച്ചു. വരദ വനിതാവേദി രക്ഷാധികാരി ശ്യാമള ദാമോദരൻ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനങ്ങൾ, മാലകെട്ടു മത്സരം, തിരുവാതിര, പ്രശ്‌നോത്തരി, ഓണക്കളികൾ, ഓണപ്പാട്ടുകൾ, ഓണസദ്യ എന്നിവയുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL