കണ്ണൂർ: പ്രധാനമന്ത്രി ദേശീയ അപ്രെന്റിസ് ഷിപ്പ് മേള തോട്ടട ഗവൺമെന്റ് വനിത ഐ.ടി.ഐയിൽ അഡ്വക്കറ്റ് ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായത് ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. സ്ഥാപനങ്ങൾക്കുള്ള ഉപഹാര സമർപ്പണവും എം.എൽ.എ നിർവഹിച്ചു. പന്ത്രണ്ടാമത് മേളയാണ് കണ്ണൂരിൽ നടക്കുന്നത്. ട്രെയിനികളെ എല്ലാവിധത്തിലും വൈദഗ്ദ്ധ്യമുള്ളവരാക്കി മാറ്റുക എന്നതാണ് ഈ മേളകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കോർപ്പറേഷൻ കൗൺസിലർ പി. മഞ്ജുഷ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനികൾക്കുള്ള കോൺട്രാക്ട് വിതരണം വ്യവസായ പരിശീലന വകുപ്പ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ ഷമ്മി ബേക്കർ നിർവഹിച്ചു. ട്രെയിനിംഗ് ഓഫീസർ വി. രമേഷ്, ജൂനിയർ അപ്രെന്റിസ്ഷിപ്പ് അഡ്വൈസർ കെ.പി. അശോകൻ, ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് വി.കെ അനൂപ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബോധവത്കരണ ക്ലാസ്സുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |