
തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭ കൗൺസിലർമാർക്കും ജീവനക്കാർക്കുമായി ശുചിത്വ മിഷനുമായി സഹകരിച്ച് ഖരമാലിന്യ പരിപാലന ചട്ടങ്ങളെക്കുറിച്ച് ഏകദിന ക്ലാസ് സംഘടിപ്പിച്ചു.കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ പി.കെ.സുബൈർ ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ.മുഹമ്മദ് ബഷീർ, പി.പി.വത്സല,നഗരസഭ കൗൺസിലർ ഒ.കെ.പ്രീത എന്നിവർ സംസാരിച്ചു.ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എം.സുജന ക്ലാസ് നയിച്ചു.നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ
എം രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |