
മാഹി: എക്സൽ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സർഗാത്മകതയും ശാസ്ത്രീയ ചിന്തയും പ്രകടമാക്കുന്നതിനായി
സ്‌കൂൾ എക്സിബിഷൻ 2026 സംഘടിപ്പിച്ചു. അഴീക്കോട് ജി.എച്ച്.എസ്.എസ് ഫിസിക്സ് അദ്ധ്യാപകനും കേരള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും ടീച്ചർ പ്രൊജക്ട് വിന്നറുമായ എം.സി ലിനുകുമാർ മുഖ്യാതിഥിയായി . സ്‌കൂൾ പ്രിൻസിപ്പൽ സതി എം.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി.കൃപേഷ് സംസാരിച്ചു. വൈസ് ഹെഡ് ബോയ് എസ്.സുരജ് സ്വാഗതവും വൈസ് ഹെഡ് ഗേൾ ശ്രേയ ജിതേഷ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ കഴിവുകളും അറിവും ആശയങ്ങളും അടങ്ങിയ പ്രദർശനം ശാസ്ത്രലോകത്തിന്റെ അത്ഭുതങ്ങൾ തുറന്നുകാട്ടുന്ന അനുഭവമായി. അദ്ധ്യാപകരുടെ മാർഗനിർദേശവും വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമവും ചേർന്നപ്പോൾ ശ്രദ്ധേയ അനുഭവമായി പ്രദർശനം മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |