SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

ഡി.എ.ഡബ്ല്യു.എഫ് ഏരിയ കലോത്സവം

kalolsavam

തളിപ്പറമ്പ്: ഡിഫറന്റലി എബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം തുടങ്ങി.രചന മത്സരങ്ങൾ അക്കിപ്പറമ്പ് യു.പി സ്‌കൂളിൽ നടന്നു.കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ എസ്.പി.രമേശൻ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ
വി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.എ.ഡബ്ല്യു.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.വിജയൻ , ജില്ലാ പ്രസിഡന്റ്
ടി.വി.ഉണ്ണികൃഷ്ണൻ,ഏരിയ രക്ഷാധികാരി എ.രാജേഷ്, പി.നളിനി, കെ.മനോജ്, ടി.വി.സതീശൻ ,പി.വി.ശശിധരൻ എന്നിവർ പ്രസംഗിച്ചു .
പി.ഗിരീഷ് സ്വാഗതം പറഞ്ഞു.പരിയാരം, കുറുമാത്തൂർ,പട്ടുവം, ആന്തൂർ , തളിപ്പറമ്പ് എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 9 മണി മുതൽ കലാ മത്സരങ്ങൾ ആരംഭിക്കും.രാവിലെ 9.30ന് അഖിലേന്ത്യാ പ്രസിഡന്റ് ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പറശിനിക്കടവ് വിസ്മയ പാർക്ക് വൈസ് ചെയർമാൻ
കെ.സന്തോഷ് നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL