
കാഞ്ഞങ്ങാട്: കേന്ദ്ര പ്രതിരോധ വകുപ്പ് , എൻ.സി.സി 32 കേരള ബറ്റാലിയൻ, ജില്ലാ ടി.ബി.സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടി.ബി.മുക്ത ഭാരത് അഭിയാന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിലെ കേഡറ്റുകൾക്ക് പരിശീലനം നൽകി. പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കേരള ഹെൽത്ത് സർവ്വീസസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.സന്തോഷ് ബ്രയിൻ ഹെൽത്ത് ഇനീഷ്യേറ്റീവ് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. അസോഷ്യേറ്റ് എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡ്രഗ് റസിസ്റ്റന്റ് ടി.ബി ജില്ലാ കോർഡിനേറ്റർ ടി.ആർ.അഭിജിത്ത് ക്ലാസെടുത്തു.സുബേദാർ എൽ,അശോക്, ഹവിൽദാർ ലളിത് കുമാർ, എം.ദേവിക, അർജുൻ ഹരീഷ് എന്നിവർ സംസാരിച്ചു. സീനിയർ അണ്ടർ ഓഫീസർമാരായ കാർത്തിക് കിഷോർ സ്വാഗതവും എം.ആർ.വർഷ നന്ദിയും പറഞ്ഞു. നൂറു കാഡറ്റുകൾ പരിശീലനം പൂർത്തിയാക്കി ടി.ബി.നിർമ്മാർജന പരിപാടിയുടെ യൂത്ത് അംബാസിഡർമാരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |