SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

കുന്നരു സ്‌കൂളിൽ സംവാദം

kunnaru-samvadham

പയ്യന്നൂർ : കുട്ടികളുടെ മാനസിക ശേഷി പരിപോഷണത്തിന്റെ ഭാഗമായി റിട്ട.അഡീഷണൽ ഡി.പി.ഐ സി.രാഘവൻ മാസ്റ്റർ കുന്നരു എ.യു.പി.സ്‌കൂളിൽ കുട്ടികളുമായി സംവദിച്ചു. വെല്ലുവിളി ഉയർത്തുന്ന നിരവധിയായ പ്രശ്നങ്ങൾ വിശകലനം ചെയ്ത് പരിഹാരം കണ്ടെത്തുന്നത് സംബന്ധിച്ച് പഠനങ്ങളുടെയും ഇതിനായി തയ്യാറാക്കുന്ന പുസ്‌തക രചനയുടെയും പിൻബലത്തിൽ അദ്ദേഹം കുട്ടികൾക്ക് വിശദീകരണം നൽകി. തന്റെ അറുപത്തിമൂന്നാം വയസ്സിലും യൗവ്വനത്തിന്റെ ചുറുചുറുക്കോടെ വിവിധ സ്‌കൂളുകളിലായി 500 ക്ലാസ്സുകൾ പിന്നിട്ടാണ് കുന്നരു സ്‌കൂളിൽ സംഘടിപ്പിച്ച രാഘവൻ മാഷിനൊപ്പം എന്ന പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം കുട്ടികളുമായി സംവദിച്ചത്. പ്രധാനാദ്ധ്യാപകൻ സുനിൽ കുന്നരു അദ്ധ്യക്ഷത വഹിച്ചു. മദർ പി.ടി.എ. പ്രസിഡന്റ് ബിജിന സുകേഷ് , രാഘവൻ മാസ്റ്ററെ ആദരിച്ചു. സി രാജേഷ്, ഹരിത, ചിത്ര, സജിന സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL