കണ്ണൂർ: പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ പ്രമേയത്തിൽ ജില്ലയിലെ കോളേജുകളിലേക്ക് എം.എസ്.എഫ് ക്യാമ്പസ് യാത്ര സംഘടിപ്പിച്ചു. പേരാവൂരിലെ ഡീ പോൾ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും തുടങ്ങി ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ്, മുട്ടന്നൂർ കോൺകോഡ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂർ ഗവൺമെന്റ് വനിതാ കോളേജിൽ സമാപിച്ചു. സമാപന പരിപാടി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ പിലാക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സ്വഹിബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എസ്.എഫ്.ഐയുടെ എല്ലാ ഏകധിപത്യ കോട്ടകളും തകർത്തെറിയുന്ന തിരഞ്ഞെടുപ്പായിരിക്കും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പെന്ന് നേതാക്കൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് യുനുസ് പടന്നോട്ട്, ജനറൽ സെക്രട്ടറി കെ.പി റംഷാദ്, ഭാരവാഹികളായ അനസ്, ഷാനിബ്, സഫ്വാൻ മേക്കുന്ന്, തസ്ലീം അടിപ്പാലം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |