
കാഞ്ഞങ്ങാട്: സ്വതന്ത്ര കർഷക സംഘം ദ്വിദിന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിന് ബേക്കൽ ബീച്ച് പാർക്കിൽ സമാപനമായി. സ്വതന്ത്ര കർഷകസംഘം നാഷണൽ ജനറൽ സെക്രട്ടറി കെ. മുഹമ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി ടി.അഹമ്മദലി മുഖ്യാതിഥിയായി.സി മുഹമ്മദ് കുഞ്ഞി, കെ.ഇ.എ ബക്കർ, എ.ബി.ഷാഫി, റോഷ്‌നി ഖാലിദ്, കെ.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കാർഷിക ഉൽപാദനച്ചെലവ് കുറയ്ക്കുക, തൊഴിലാളികൾക്ക് ന്യായവില ഉറപ്പാക്കുക, കർഷക ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുക, സർക്കാർ ആനുകൂല്യങ്ങൾ കർഷകർക്ക് സമയബന്ധിതമായി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |