
പയ്യന്നൂർ : ചരിത്രാന്വേഷക കൂട്ടായ്മയായ ചിത്രം പയ്യന്നൂർ സംഘടിപ്പിച്ച ചരിത്ര പഠനയാത്ര നാട് പിന്നിട്ട വഴികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി . ഗാന്ധി സ്മൃതി മ്യൂസിയം പരിസരത്ത് ഇന്ത്യൻ ഫോക് ലോർ അസോസിയേഷൻ ചെയർമാനും ഫോക് ലാൻഡ് ഡയറക്ടറുമായ ഡോ.വി.ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ഇ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.മുരളീധരൻ സ്വാഗതം പറഞ്ഞു. ഗാന്ധിസ്മൃതി മ്യൂസിയം ഡയറക്ടർ ഇഗ്നേഷ്യസ് സംസാരിച്ചു. ഗാന്ധി സ്മൃതി മ്യൂസിയം , കരിവെള്ളൂർ മാലാപ്പ് ചെമ്പോട്ടിക്കുന്നിലെ ആർക്കിയോളജി ഉത്ഖനന പ്രദേശം, പാറച്ചിത്രങ്ങളും ജൂതക്കുളവുമുള്ള ഏറ്റുകുടുക്ക, പോത്താംകണ്ടത്തെ ചെങ്കൽ പഴുതറകൾ, ശിലാ ചിത്രങ്ങൾ നിറഞ്ഞ അരിയിട്ടപാറ എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഏച്ചിലാംവയലിലെ അപൂർവ്വ ശില നിർമ്മിതിയായ തീയത്തിമാളികയിൽ സമാപിച്ചു. ഡോ.ഇ.ഉണ്ണിക്കൃഷ്ണൻ, വി.സി.ബാലകൃഷ്ണൻ, പ്രഭാകരൻ വണ്ണാടിൽ, ശാന്ത ടീച്ചർ, സി.ദിവാകരൻ, ഡോ.പി.വി.പുരുഷോത്തമൻ, രാധാകൃഷ്ണൻ മാസ്റ്റർ, ജനാർദ്ദനൻ കുന്നരു, ചന്ദ്രൻ കുന്നരു, ബാലകൃഷ്ണൻ നരിക്കോട് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |