SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

കൊടിമര ജാഥ പ്രയാണം തുടങ്ങി

ep-

കയ്യൂർ( കാസർകോട്): ആലപ്പുഴയിൽ കർഷകസംഘം 28–ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരജാഥയ്‌ക്ക്‌ കയ്യൂരിൽ നിന്നും പ്രയാണം തുടങ്ങി. രാവിലെ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കൾ പുഷ്‌പാർച്ചനയ്ക്ക് ശേഷം കിസാൻസഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ.പി.ജയരാജൻ, ജാഥാ ലീഡർ എം.പ്രകാശന്‌ കൊടിമരം കൈമാറി ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ എം.പ്രകാശൻ,‍ സി.പി.എം കാസർകോട്‌ ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എന്നിവർ സംസാരിച്ചു. എം.രാജീവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ജെ. ജോസഫ്‌ ജാഥാ ഡെപ്യൂട്ടി ലീഡറും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌.കുഞ്ഞമ്പു മാനേജറുമാണ്‌. ജാഥ ചീമേനിയിലെ സ്വീകരണശേഷം കണ്ണൂർ ജില്ലയിലേക്ക്‌ പ്രവേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KARSHAKASAMGHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL