SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ ധർണ

cathalic

കൊട്ടിയൂർ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച വിജ്ഞാപനത്തിൽ കൊട്ടിയൂർ വില്ലേജ് പൂർണ്ണമായി വരുന്നതിൽ ശക്തമായി ശക്തമായി പ്രതിഷേധിച്ച് കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനു മുൻപിൽ ധർണാ സമരം നടത്തി. മാനന്തവാടി രൂപത എ.കെ.സി.സി പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മാത്യു കൊച്ചുതറ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ.പ്രതിഷ് കിഴക്കൻ പുതുപള്ളി ,ഫാ.അമൽ മന്ത്രിക്കൽ ,മാത്യു കൊച്ചുതറ, ജിൽസ് എം.മേക്കൽ, ടി.വി.ജോസ്, ഇരട്ടമുണ്ടക്കൽ ബിജു, പോൾപോൾ ചീരംവേലി,ജോൺസ് തൊട്ടിയിൽ,പഞ്ചായത്ത് മെമ്പർമാരായ ഷാജി തെങ്ങുംപള്ളി , റൈസൻ കുന്നത്ത്, ബിനു പടിയാനിക്കൽ, ജയ്മോൻ കൊച്ചറക്കൽ, ലിസി കുന്നോല ,ജോസഫ് കൊടക്കച്ചിറ , പ്രവീൺ താഴത്തെ മുറി,സെബാസ്റ്റ്യൻ പെരുമാട്ടിക്കുന്നിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL