
മാവുങ്കാൽ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് മാവുങ്കാൽ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം എ. വേലായുധൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ മാവുങ്കാൽ, എൻ.അശോക് കുമാർ, ഇ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.പത്മനാഭൻ സ്വാഗതവും ബിജി ബാബു നന്ദിയും പറഞ്ഞു.മണ്ഡലം സെക്രട്ടറിമാരായ എം.പ്രദീപ് കുമാർ, പി.മനോജ് കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അർജുൻ പള്ളോട്ട്, സെക്രട്ടറി അഭിലാഷ് അത്തിക്കോത്ത്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് കെ.ശോഭന, ജനപ്രതിനിധികളായ സജി കുന്നുമ്മൽ, എം.എ.രേഷ്മ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |