SignIn
Kerala Kaumudi Online
Saturday, 26 September 2026 3.46 AM IST

എൻ.എസ്.എസ് ദേശീയ ദിനാചരണം

k-sudhakaran-
ഫോട്ടോ ക്യാപ്ഷൻ : കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച എൻ.എസ്.എസ് ദേശീയ ദിനാചരണം ബഹു. കണ്ണൂർ എം.പി. ശ്രീ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. കെ. സാജു, സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ. ഫർഹാൻ മുണ്ടേരി, അഡ്വ. എസ്. മുഹമ്മദ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പ്രജിത പി , ഡോ. ആർ.കെ ബിജു , ശ്രീമതി രജിത എൻ കെ സർവ്വകലാശാല രജിസ്ട്രാർ ഇൻ ചാർജ് ശ്രീ. സുനിൽകുമാർ എസ്, വിദ്യാർത്ഥിക്ഷേമ വിഭാഗം ഡയറക്ടർ ഇൻ ചാർജ് ഡോ. അനൂപ് കെ. വി. തുടങ്ങിയവർ സമീപം.

കണ്ണൂർ: ലഹരിമുക്ത പുതുതലമുറയെ വാർത്തെടുക്കാൻ, അവരിൽ ലക്ഷ്യബോധം സൃഷ്ടിക്കണമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. രക്ഷിതാക്കളാണ് ഇക്കാര്യത്തിൽ മുഖ്യപങ്ക് വഹിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച എൻ.എസ്.എസ് ദേശീയ ദിനാചരണവും, എൻ.എസ്.എസ് വോളണ്ടിയർമാരെ തൂഫാൻ കമാന്റോസായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ. കെ.കെ. സാജു അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഫർഹാൻ മുണ്ടേരി, അഡ്വ. എസ്. മുഹമ്മദ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പ്രജിത, ഡോ. ആർ.കെ ബിജു, രജിത എന്നിവർ സംസാരിച്ചു. സർവ്വകലാശാല രജിസ്ട്രാർ ഇൻ ചാർജ് സുനിൽകുമാർ സ്വാഗതവും, വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ ഇൻ ചാർജ് ഡോ. അനൂപ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL