കാടാച്ചിറ: മണിപ്പൂരി ആയോധന കലയായ താങ്‌ത പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സംസ്ഥാന ഘടകത്തിന്റെ കീഴിൽ കണ്ണൂർ ജില്ലാ താങ്‌ത അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരണവും ക്യാമ്പും നടത്തി. കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിൽ ഫോക‌്‌ലോർ അക്കാഡമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനായി. കേരള ചീഫ് ഇൻസ്ട്രക്ടർ പി.കെ ജീവരാജ്, എ.പി വത്സതിലക്, എ.പി പുരുഷോത്തമൻ, പ്രസാദ് ഗുരുക്കൾ, ദിവാകരൻ ഗുരുക്കൾ, മഹേഷ് എടക്കാട്, ഷിജിത്ത് പൊതുവാച്ചേരി, മാനസ മോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കോട്ടൂർ പ്രകാശൻ ഗുരുക്കൾ (പ്രസിഡന്റ്), അലൻ തിലക് (സെക്രട്ടറി), പി.കെ ജീവരാജ്, എ.പി പുരുഷോത്തമൻ (വൈസ് പ്രസിഡന്റ്), വത്സ തിലകൻ (ജോയിന്റ് സെക്രട്ടറി), പ്രസാദ് ഗുരുക്കൾ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |