SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

കണ്ണൂർ ദസറയ്ക്ക് 12ന് തുടക്കം

dasara
കണ്ണൂർ ദസറ

കണ്ണൂർ: കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് 12ന് തുടക്കമാകും. റാപ്പർ ഫിജോ, പ്രശസ്ത ഗായകൻ കെ.എസ്. ഹരിശങ്കർ, വയലിനിൽ മാന്ത്രികത തീർക്കുന്ന ഗംഗ ശശിധരൻ തുടങ്ങിയവർ കണ്ണൂരിൽ വിസ്മയം തീർക്കും. 21 വരെ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ആഘോഷത്തിൽ മെഗാ ഡ്രോൺ ഷോ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

12ന് കെ.എസ് ഹരിശങ്കർ ലൈവ്, 13ന് ഫിജോ ലൈവ് റാപ്പ് ഷോ, 14ന് ത്രിസന്ധ്യ മ്യൂസിക് ഫ്യൂഷൻ ബാൻഡ്,15ന് സോംഗ് ഓഫ് മോൾ ആൻഡ് സോയിൽ- ബിൻസിയും ഇമാമും പാടുന്നു, 16ന് നവ്യരസം - നവ്യ നായർ ക്ലാസിക് ലൈവ്, 17ന് മസാല കോഫി മ്യൂസിക് ബാൻഡ്, 18ന് വില്ലിംഗ്ടൺ ഐലൻഡ് മ്യൂസിക് ബാൻഡ്, 19ന് ഇശൽ നൈറ്റ് - ആസിഫ് കാപ്പാട്, 20ന് ഗംഗാ തരംഗം - ഗംഗ ശശിധരൻ വയലിൻ ഫ്യൂഷൻ, അഥീന ഫോക്ക് മെഗാ ഷോ, 21ന് ത്രയംബകം ഭജൻസ് കൂടാതെ മെഗാ ഡ്രോൺ ഷോയും അരങ്ങേറും.

മൈസൂർ ദസറയുടെ മുഖ്യ ആകർഷണമായ മെഗാ ഡ്രോൺ ഷോ ഇത്തവണ കണ്ണൂരിലെ ദസറയ്ക്ക് മാറ്റുകൂട്ടും. സമാപന ദിവസമായ 21നാണ് മെഗാ ഡ്രോൺ ഷോ. 500 ലധികം ഡ്രോണുകൾ മെഗാഷോയുടെ ഭാഗമായി ആകാശത്ത് വർണവിസ്മയം തീർക്കും. കണ്ണൂരിന്റെ തനത് കലാരൂപങ്ങൾ ആകാശത്ത് തെളിയും. മൈസൂർ ദസറയ്ക്ക് ഡ്രോൺ ഷോ ഒരുക്കുന്ന സംഘമാണ് കേരളത്തിൽ ആദ്യമായി ഡ്രോൺ ഷോ ഒരുക്കാൻ എത്തുന്നതെന്ന് മേയർ അഡ്വക്കറ്റ് പി. ഇന്ദിര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NAVAML
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL